കണ്ണൂര്‍ (www.evisionnews.co): ദേശീയ പാത വിജ്ഞാപനം മരവിപ്പിക്കുമെന്ന ബി.ജെ.പി വാഗ്ദാനം വെള്ളത്തില്‍. ദേശീയപാതയുടെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല. ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോകുമെന്ന് വ്യക്തമാക്കുന്ന അന്തിമവിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം.
കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ പ്രാദേശിക കൂട്ടായ്മയായ വയല്‍ക്കിളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തിന് പിന്തുണയുമായി ബി.ജെ പിയും രംഗത്തെത്തി. ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തെത്തിയ സമയത്ത് വയല്‍ക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി.ജെ.പി സംഘം ഡല്‍ഹിയിലെത്തു. ഇവരും ബി.ജെ.പി നേതാക്കളും ഉള്‍പ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമവിജ്ഞാപനം വന്നതോടെ വയല്‍ക്കിളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാഴാവുകയായിരുന്നു

Post a Comment
0 Comments