Type Here to Get Search Results !

Bottom Ad

ഒന്നേക്കാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്, വയനാട് സ്വദേശികള്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): ഒന്നേക്കാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും വയനാട് സ്വദേശിനിയായ സ്ത്രീയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താട് സ്വദേശി അഷ്റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്. സോക്സിനുള്ളിലും അരക്കെട്ടിലുമായി ഒളിപ്പിച്ച നിലയില്‍ അഞ്ചു സ്വര്‍ണക്കട്ടികളുമായാണ് അഷ്റഫിനെ പിടികൂടിയത്. മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വര്‍ണം സുഹറയില്‍ നിന്നും പിടികൂടി.

Post a Comment

0 Comments

Top Post Ad

Below Post Ad