Type Here to Get Search Results !

Bottom Ad

യുവജനയാത്ര വിളംബരവും ജില്ലാ കമ്മിറ്റിക്ക് സ്വീകരണവും വെള്ളിയാഴ്ച ഷാര്‍ജയില്‍

ഷാര്‍ജ (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണ ഭാഗമായി വെള്ളിയാഴ്ച രാത്രി 8.30 ഷാര്‍ജ കെഎംസിസി ഹാളില്‍ യുവജന യാത്ര വിളംബര സംഗമം നടത്താന്‍ പ്രസിഡണ്ട് ഹംസ മുക്കൂടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കമ്മിറ്റി യോഗം തീരുമാനിച്ചു. 

യുവജന യാത്രയില്‍ കണ്ണിയാവാന്‍ ഷാര്‍ജയില്‍ നിന്നും യാത്ര തിരിക്കുന്ന കെഎംസിസിയുടെ കര്‍മ ഭടന്‍മാര്‍ക്കുള്ള യാത്രയയപ്പിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റിക്കുള്ള സ്വീകരണ പരിപാടിയിലും മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളായ മെട്രോ മുഹമ്മദ് ഹാജി എ ഹമീദ് ഹാജി ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, സി മുഹമ്മദ് കുഞ്ഞി, കെ.കെ ബദ്‌റുദ്ധീന്‍, നസീമ ടീച്ചര്‍, സി.എച്ച് സുബൈദ, ഖദീജ ഹമീദ്, കെഎംസിസി നേതകളയായ പികെ അബ്ദുല്‍ ഹമീദ്, അബ്ദുല്ല മല്ലിശ്ശേരി, നിസാര്‍ തളങ്കര സംബന്ധിക്കും. 

സുരക്ഷ സ്‌കീമില്‍ അംഗങ്ങളെ ചേര്‍ക്കുന്ന ഉള്‍പ്പെടെയുള്ള കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. ഒഴിവുവന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അബ്ദുല്ല ചിത്താരിയെ തെരഞ്ഞെടുത്തു. യോഗം കാസര്‍കോട് ജില്ലാ കെഎംസിസി ട്രഷറര്‍ സി.ബി കരീം ചിത്താരി ഉദ്ഘാടനം ചെയ്തു. നാസര്‍ തായല്‍, മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, കരീം കൊളവയല്‍, എ.വി സുബൈര്‍, എഎം അസ്ലം, കരീം തെക്കേപ്പുറം, ഹസന്‍ പാലായി, സംസാരിച്ചു. നിയാസ് കൊത്തിക്കാല്‍ സ്വാഗതവും ശംസുദ്ധീന്‍ ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad