Type Here to Get Search Results !

Bottom Ad

ദര്‍ശനത്തിനെത്തിയ സ്ത്രീയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്


പത്തനംതിട്ട: (www.evisionnews.co) ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പൊലിസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തിരൂര്‍ സ്വദേശി ലളിത(52)യാണ് പ്രതിഷേധത്തിനിരയായത്. ഇവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

ഇന്നു രാവിലെതന്നെ പമ്പയില്‍ നിന്നും ലളിതയുടെ പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്. പ്രതിഷേധത്തിനിടെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ 52 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാര്‍ തന്നെ ഇവര്‍ക്ക് ദര്‍ശനത്തിന് വഴിയൊരുക്കി.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍പൊലിസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലിസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.

പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നായിരുന്നുപ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലിസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ക്ക് നേതൃത്വം കൊടുത്ത ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി പൊലിസ് ചര്‍ച്ചകള്‍ നടത്തി. വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയില്ല.
ആദ്യം നടപ്പന്തലില്‍ മാത്രമായിരുന്നു പ്രതിഷേധം. പിന്നീട് 18ാം പടിക്ക് തൊട്ടുതാഴെക്ക് പ്രതിഷേധം നീങ്ങി. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പ്രതിഷേധം സന്നിധാനത്തേക്കും നീങ്ങുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad