അപകടം സംഭവിച്ച് 15 ദിവസമാവുകയാണ് ഇത് വരെ അപകടം വരുത്തിയ ലോറി കണ്ടെത്താനോ ഡ്രൈവറെ പിടികൂടാനോ പോലീസിന് സാധിച്ചിട്ടില്ല. അപകടം നടന്ന കറന്തക്കാട് പഴയ ബി.ജെ.പി. ഓഫീസിന് മുന്നിൽ മുഴുവൻ സമയവും പോലീസ് സംഘം ഡ്യൂട്ടിയിലുണ്ടാവാറുണ്ട് പക്ഷെ അപകടം നടന്ന സമയം മാത്രം അവിടെ പോലീസ് ഇല്ലാതെ പോയതാണ് അപകടം വരുത്തിയ ലോറി പിടിക്കൂടാൻ സാധിക്കാത്തത്. ഇത് കടുത്ത അനാസ്ഥയും കൃത്യ വിലോപവുമാണ്. കാസർകോട്, മഞ്ചേശ്വരം എം.എൽ.എ.മാരുടെ വികസന ഫണ്ട് ഉപയോഗിച്ച് ദേശീയ പാതയിലും പ്രധാന സ്ഥലങ്ങളിലും പോലീസിന്റെ മേൽനോട്ടത്തിൽ 40ഓളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ രണ്ട് എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നു് ബന്ധപ്പെട്ടവർ തന്നെ പറയുകയാണ്.
പ്രശ്നബാധിത പ്രദേശങ്ങളിലും ദേശീയ പാതയിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേയും അപകടം വരുത്തുന്നവരേയും പോലീസിന് പെട്ടെന്ന് പിടികൂടാൻ സൗകര്യമേർപ്പെടുത്തുന്നതിന് വേണ്ടിയാണ് ജനപ്രതിനിധികൾ മുൻകൈയെടുത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും പോലീസിന് മേൽനോട്ട ചുമതല നൽകുകയും ചെയ്തത്. ക്യാമറകൾ യഥാസമയംപ്രവർത്തിക്കാതെ നോക്കുകുത്തിയായി മാറിയത് കുറ്റവാളികൾക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു, അനാവശ്യ കാര്യങ്ങളിൽ ജനങ്ങളെ ദ്രോഹിക്കാനും അടിച്ചോടിക്കാനും വലിയ താല്പര്യം കാണിക്കുന്ന പോലീസ് ഇത് പോലുള്ള സംഭവങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാവുന്നില്ല.
ഇക്കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും. മുജീബ് റഹ്മാന്റെ അപകട മരണത്തിന് കാരണമായ ലോറിയേയും ഡ്രൈവറേയും പിടി കൂടാനും നിയമത്തിന്റെ മുന്നിലെത്തിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അബ്ദുൽ റഹ് മാൻ കത്തിൽ ആവശ്യപ്പെട്ടു.
Post a Comment
0 Comments