Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് യുവജനയാത്ര: മധൂരില്‍ പ്രചാരണ പദയാത്ര നടത്തി


ഉളിയത്തടുക്ക: (www.evisionnews.co) യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചാരണാര്‍ത്ഥം മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ചൂരിയില്‍ അബ്ദുല്‍ റഹ്്മാന്‍ ഹാജി ജാഥ ക്യാപ്റ്റന്‍ മന്‍സൂര്‍ അറന്തോടിന് പാതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പൊതുയോഗം ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. ഉളിയത്തടുക്കയില്‍ നടന്ന സമാപന സമ്മേളനം മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

യൂത്ത് ലിഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുസ്്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ റഹ്്മാന്‍ ഹാജി പട്‌ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു. ബഷീര്‍ ഹാജി, യു. സഹദ് ഹാജി, മജീദ് പട്‌ള, ഹബീബ് ചെട്ടുംകുഴി, ഇക്ബാല്‍ ചൂരി, ഹിനീഫ് പടിഞ്ഞാര്‍മൂല, ജുനൈദ് ചൂരി, മുസ്തഫ പള്ളം, കലന്തര്‍ ഷാഫി, അസിസ് ഹിദയത്ത് നഗര്‍, മന്‍സുര്‍ അറന്തോട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad