കാസര്‍കോട് (www.evisionnews.co): ശിശുദിനത്തോടനുബന്ധിച്ച് വേറിട്ട ആഘോഷവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍. പൊവ്വല്‍ അമ്മങ്കോട് ലക്ഷംവീട് കോളനിയിലെ കുട്ടികളോടൊന്നിച്ചുള്ള ശിശുദിനാഘോഷം കോളനി നിവാസികള്‍ക്ക് നവ്യാനുഭവമായി. കോളനിയിലെ 75ഓളം കുട്ടികള്‍ക്ക് ഐവ സില്‍ക്സുമായി സഹകരിച്ച് പുതുവസ്ത്രങ്ങള്‍ നല്‍കി. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഐവ ഗ്രൂപ്പ് എം.ഡി അഷ്റഫ് ഐവ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് കക്കണ്ടം അധ്യക്ഷനായി. ഷാഫി എ നെല്ലിക്കുന്ന്, മജീദ് ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു. സെക്രട്ടറി ഫാറൂഖ് കാസ്മി സ്വാഗതവും ജോ. സെക്രട്ടറി ഒ.കെ മഹമൂദ് എരിയാല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments