ഒട്ടാവ (www.evisionnews.co): കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ഒട്ടാവയില്‍ നിന്ന് 18 മൈല്‍ ദൂരമുള്ള കാര്‍പ് എന്ന സ്ഥലത്തുവച്ച് അന്തരീക്ഷത്തിലാണ് അപകടമുണ്ടായത്. കെസ്ന വിമാനത്തിലുണ്ടായിരുന്ന പൈലറ്റാണ് മരിച്ചത്. ഇതില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രക്കാരുണ്ടായിരുന്ന പൈപ്പര്‍ പി.എ-42 വിമാനം അപകടമൊന്നും കൂടാതെ ഒട്ടാവ വിമാനത്താവളത്തില്‍ ഇറക്കി. ഈവിമാനത്തിന്റെ അടിയിലാണ് കെസ്ന ഇടിച്ചതെന്ന് പൈലറ്റ് അറിയിച്ചു.

Post a Comment
0 Comments