Type Here to Get Search Results !

Bottom Ad

ഖാസി കേസ്: അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി ഉദുമ മണ്ഡലം ദുബൈ കെ.എം.സി.സി


കാസര്‍കോട്‌ (www.evisionnews.co): ചെമ്പരിക്ക- മംഗലാപുരം ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം ഉസ്താദിന്റെ ആസൂത്രിത കൊലപാതകത്തില്‍ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂരിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തല്‍ സന്ദര്‍ശിച്ചു. 

കേസില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കംചെയ്ത് ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നിസ്വാര്‍ത്ഥനായ ആ പണ്ഡിതവര്യനെയും സത്യത്തെയും സ്നേഹിക്കുന്നവരുടെയെല്ലാം പൊതു ഉത്തരവാദിത്വമാണെന്നും ഘാതകര്‍ക്ക് താല്‍കാലിക വിജയങ്ങളുണ്ടാവാമെങ്കിലും ഇരുട്ടിന്റെ ശക്തികള്‍ ഒരിക്കലും ശാശ്വതവിജയം നേടില്ല എന്നും ശബീര്‍ കീഴൂര്‍ മുന്നറിയിപ്പ് നല്‍കി.

മനുഷ്യാവകാശ പ്രവര്‍ത്തകരും, ജാതി-മത കക്ഷിരാഷ്ട്രീയത്തിനതീതമായി നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരും അനിശ്ചിതകാല സത്യാഗ്രഹത്തില്‍ പങ്കെടുക്കണമെന്നും നീതിലഭിക്കുന്നത് വരെ പോരാടണമെന്നും മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ദുബൈ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറിമാരായ മുനീര്‍ പള്ളിപുറം, ജമാല്‍ മുണ്ടക്കൈ, ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, മുസ്ലിം ലീഗ് മേല്‍പറമ്പ് മേഖലാ പ്രസിഡണ്ട് നസീര്‍ കൂവത്തൊട്ടി, എം.എസ്.എഫ് ഉദുമ മണ്ഡലം സെക്രട്ടറി ആഷിക്ക് കുവത്തൊട്ടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad