Type Here to Get Search Results !

Bottom Ad

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-ജെഡിയു സഖ്യം ശക്തമായ മുന്നേറ്റത്തില്‍


(www.evisionnews.co) കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് അതിശക്തമായ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഷിമോഗയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. ബല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ഉഗ്രപ്പയ്ക്ക് ഒന്നര ലക്ഷം വോട്ടുകളുടെ ലീഡ് ഉണ്ട്. മാണ്ഡ്യ ലോകസഭാ സീറ്റി്ല്‍ ജെഡി എസിലെ എല്‍ ആര്‍ ശിവരാമ ഗൗഡ 2.25 ലക്ഷത്തിന്റെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്ര 30000 ത്തില്‍ പരം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നു.നിയമസഭാ സീറ്റുകളില്‍ രണ്ടിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. ജാംഖണ്ഡിയില്‍ കോണ്‍ഗ്രസിന്റെ അനന്ത് ന്യാമഗൗഡ 20116 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്.രാമനഗരയിലും ജെ.ഡി.എസ് മുന്നേറുകയാണ്. 59767 ആയി ലീഡ് ഉയര്‍ന്നിട്ടുണ്ട്. ബെല്ലാരി ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റാണ്. ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad