Type Here to Get Search Results !

Bottom Ad

ഇന്റര്‍ കോളജ് കായിക മേളയില്‍ കാസര്‍കോട് ഗവ. കോളജിന് അഞ്ച് സ്വര്‍ണ്ണം: അഭിജിത്ത് മികച്ച താരം


കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളജ് കായിക മേളയില്‍ കാസര്‍കോട് ഗവ. കോളജിന് മികച്ച വിജയം. എം.എ എക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി പി. അഭിജിത്ത് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ട്രിപ്പിള്‍ ജംപ്പിലാണ് അഭിജിത്ത് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഡിഗ്രി ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി പി. മിഥുന്‍ 100മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലും ഡിഗ്രി ജിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ടി. സരത്ത് 20കി.മി നടത്തത്തില്‍ സ്വര്‍ണ്ണവും നേടി. 

ബി.എ ഹിസ്റ്ററി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ഷാനിദ് 110 മീ. ഹാര്‍ഡില്‍സില്‍ സ്വര്‍ണവും 400 മീ. ഹാര്‍ഡില്‍സില്‍ വെങ്കലവും നേടിയപ്പോള്‍ ഡിഗ്രി മാത്തമാറ്റിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സൂരജ് 1500 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും കരസ്ഥമാക്കി. 400 റിലേയില്‍ സങ്കീര്‍ത്ത് എസ് ചന്ദ്രന്‍, അഭിജിത്ത് പി, സലീം സി.എ, മിഥുന്‍ കെ.പി എന്നിവര്‍ സ്വര്‍ണ്ണം നേടി കോളജിന്റെ അഭിമാനമായി.

ജേതാക്കളെ ഗവ. കോളേജ് പി.ടി.എ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അരവിന്ദ് കൃഷ്ണ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, പി.ടി.എ സെക്രട്ടറി സുഹൈല്‍, എം.സി രാജു, അനൂപ് കുമാര്‍, ഡോ. പുഷ്പലത, ജയചന്ദ്രന്‍ സംബന്ധിച്ചു. യൂണിവേഴ്‌സിറ്റി തലത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ജി റാങ്ക് ജേതാക്കളെയും ചടങ്ങില്‍ അഭിനന്ദിച്ചു. ഡിസംബര്‍ ഏഴിന് ജേതാക്കളെ മൊമെന്റോ നല്‍കി ആദരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad