കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകന്‍ സി.കെ അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്.
35 വര്‍ഷമായി സൗദിയില്‍ കരാര്‍ ജോലി ചെയ്തുവരികയായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മൂന്നു ദിവസം മുമ്പാണ് സൗദിയിലേക്ക് തിരിച്ചുവന്നത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: മറിയം. മക്കള്‍: സലാം (സൗദി അറേബ്യ), കുഞ്ഞാസിയ, റഷീദ് (അബൂദാബി), ഉബൈദ്, സറീന. മരുമക്കള്‍: നാസര്‍ (അബൂദാബി), റഹ് മത്ത്, മുഹമ്മദ് കുഞ്ഞി.

Post a Comment
0 Comments