Type Here to Get Search Results !

Bottom Ad

ഗസല്‍ പ്രവാസി പുരസ്‌കാര വിതരണവും ഇശല്‍ നൈറ്റും 29ന് ഷാര്‍ജയില്‍


കാസര്‍കോട് (www.evisionnews.co): സപ്തഭാഷാ സംഗമഭൂമിയായ സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെയും സാമൂഹിക പൈതൃകങ്ങളുടെയും ഭൂമികയായ കാസര്‍കോടിന്റെ മണ്ണില്‍ 28വര്‍ഷം പിന്നിടുമ്പോള്‍ ഇന്നും ജനമനസുകളില്‍ ഇടം നേടികൊണ്ടിരിക്കുന്ന ഗസല്‍ പത്രത്തിന്റെ 2018-19 വര്‍ഷത്തെ പ്രവാസി പുരസ്‌കാര വിതരണവും ഇശല്‍ നൈറ്റും 29ന് ഷാര്‍ജയില്‍ നടക്കും. 29ന് വൈകിട്ട് ആറുമണി മുതല്‍ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപം ഹിറാ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടി ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറയുടെ അധ്യക്ഷതയില്‍ ദുബൈ റീജെന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ധീന്‍ ബിന്‍ മുഹിയദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ബ്ല്യൂറോ ചീഫ് മസൂദ് ബോവിക്കാനം സ്വാഗതം പറയും. യു.കെ യൂസുഫ് മുഖ്യാതിഥിയാകും.

വിവിധ മേഖലകളില്‍ പ്രമുഖരായ എന്‍.എ മുഹമ്മദ് നാലപ്പാട്, യഹ്യ തളങ്കര, പി.എ ഇബ്രാഹിം ഹാജി, എന്‍.പി ഷാഫി ഹാജി, കെ ബാലകൃഷ്ണന്‍, ഹംസ മധുര്‍, വി. ജോര്‍ജ്, മൊയ്തീന്‍ കുഞ്ഞി പന്നടുക്കം, അസീസ് അബ്ദുല്ല, റാഫി ഫില്ലി തുടങ്ങിയവരെ ഗസല്‍ പുരസ്‌കാരം നല്‍കി ആദരിക്കും. സി.എല്‍ ഹമീദ് അതിഥികളെ പരിചയപ്പെടുത്തും. കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ജയനാദം പത്രാധിപര്‍ എന്‍.എ ഖാലിദ് പൊവ്വല്‍, കണ്‍വീനര്‍ നിയാസ് ചളിയങ്കോട് ഷാര്‍ജ എന്നിവര്‍ സംസാരിക്കും. ഗസല്‍ ഗള്‍ഫ് ലേഖകന്‍ ഷംസു പെരിയ ഷാര്‍ജ നന്ദി പറയും.

തുടര്‍ന്ന് പ്രഗത്ഭരായ കലാകാരന്മാര്‍ അണിനിരക്കുന്ന ഇശല്‍ നൈറ്റ് അരങ്ങേറും. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ നിയസ് ചളിയങ്കോട് ഷാര്‍ജ, ജനല്‍ കണ്‍വീനര്‍ മമ്മി ചട്ടഞ്ചാല്‍ അബുദാബി, ജോ. കണ്‍വീനര്‍ അച്ചു നസീബ് ഷാര്‍ജ, ഇംത്യാസ് ചെര്‍ക്കള ഷാര്‍ജ, കോഡിനേറ്റര്‍ അബ്ദുല്ല ബല്ലാകടപ്പുറം ഷാര്‍ജ, പബ്ലിസിറ്റി ചെയര്‍മാന്‍ ഷംസു പെരിയ ഷാര്‍ജ, ട്രഷറര്‍ സാജിദ് തൊട്ടി ഷാര്‍ജ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad