
ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
തനിക്കെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. അയ്യപ്പധര്‍മം സംരക്ഷിക്കാന്‍ നിലകൊള്ളുമെന്നും എല്ലാം നിയമവഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ പരഞ്ഞു. ഞാന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയത്. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്താനും പോകുന്നില്ല- സുരേന്ദ്രന്‍ പ്രതികരിച്ചു.
Post a Comment
0 Comments