കാസര്‍കോട് (www.evisionnews.co): പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അറബ് രാജ്യമായ യു.എ.ഇ നിരോധിച്ച മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ക്രീം കേരളത്തില്‍ സുലഭം. പാകിസ്താനില്‍ നിര്‍മിച്ച ഫായിസ ക്രീമാണ് സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ സുലഭമായി വിറ്റഴിക്കുന്നത്.
ഏതു നിറത്തിലുള്ളവരെയും വെളിപ്പിച്ചെടുക്കാമെന്ന പരസ്യമാണ് യുവാക്കളെയും യുവതികളെയും ക്രീമിലേക്ക് ആകര്‍ഷിക്കുന്നത്. 250 മുതല്‍ 450 രൂപവരെ ഈടാക്കുന്ന ക്രീം മംഗളൂരു വഴി തിരൂരിലെ മൊത്ത വിതരണക്കാരിലെത്തിച്ച് അവിടെ നിന്നാണ് ചെറുകിട വില്‍പനക്കാരിലെത്തുന്നത്. വിദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ചില ഗള്‍ഫ് ബസാറുകള്‍ വഴി നാട്ടിലെ ഉപഭോക്താക്കളിലെത്തുന്ന ക്രീമിന്റെ വില്‍പ്പന തടയാനോ നടപടിയെടുക്കാനോ അധികൃതര്‍ക്കാവുന്നില്ല.

Post a Comment
0 Comments