Type Here to Get Search Results !

Bottom Ad

യുവജന യാത്രയുടെ കാസര്‍കോട്ടെ പര്യടനം വൈറ്റ് ഗാര്‍ഡ് പരേഡോടെ സമാപിച്ചു


കാസര്‍കോട് (www.evisionnews.co): ശനിയാഴ്ച സപ്തഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍കോടിന്റെ വടക്കേദേശമായ മഞ്ചേശ്വരത്ത് നിന്നും പ്രയാണമാരംഭിച്ച യൂത്ത് ലീഗ് യുവജനയാത്രയുടെ കാസര്‍കോട് ജില്ലയിലെ പര്യടനത്തിന് വൈറ്റ് ഗാര്‍ഡ് പരേഡോടെ കാഞ്ഞങ്ങാട്ട് സമാപനമായി. രണ്ടാം ദിവസമായ ഇന്ന് ഉദുമയില്‍ നിന്നും പ്രയാണമാരംഭിച്ച ജാഥ ഉച്ചയോടെ കല്ലിങ്കാലിലെ സ്വീകരണ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് നാലുമണിയോടെ കല്ലിങ്കാലില്‍ നിന്നും ആരംഭിച്ച യാത്ര ജില്ലയിലെ സമാപന കേന്ദ്രമായ കാഞ്ഞങ്ങാട് എത്തുമ്പോഴെക്കും നഗരം അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെ കൊണ്ട് വീര്‍പ്പുമുട്ടി. 

ആദ്യ ദിവസമായ ഞായറാഴ്ച കുമ്പളയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് കാല്‍നടയായി എരിയാലിലെ സ്വീകരണ വേദിയിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം കറന്തക്കാട് വഴി കാസര്‍കോട് നഗരം ചുറ്റി നായന്മാര്‍മൂലയില്‍ സമാപിച്ചു. കാസര്‍കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ നാളെ കണ്ണൂരിലേക്ക് പ്രവേശിക്കും. പറമ്പയിലാണ് യാത്ര പുനരാരംഭിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad