Type Here to Get Search Results !

Bottom Ad

ബി.ജെ.പി എം.പി നളീന്‍ കുമാറിനെതിരെ ആരോപണം: ഖാദര്‍ കരിപ്പൊടിക്കെതിരെ പോലീസ് കേസെടുത്തു


കാസര്‍കോട് (www.evisionnews.co): റിയാസ് മൗലവിയുടെ വധത്തില്‍ മംഗലാപുരം എം.പിയും ബിജെപി നേതാവുമായ നളിന്‍ കുമാര്‍ കട്ടിലിന് പങ്കുണ്ടെന്നും കൊലപാതകത്തിന് രണ്ടാഴ്ച്ച മുമ്പ് നടത്തിയ പ്രസംഗവും ചൂണ്ടിക്കാണിച്ച് ആരോപണമുന്നയിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പബ്ലിക്ക് കേരള ചാനലിലൂടെയാണ് ഇതുസംബന്ധിച്ച ഖാദര്‍ കരിപ്പൊടി വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇത് പിന്നീട് വിവാദമാവുകയും ബി.ജെ.പി മീഡിയ സെല്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഐ.ടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. 

റിയാസ് മൗലവിയുടെ കേസ് കോടതിയില്‍ വിചാരണ നടക്കുന്ന സമയത്താണ് ആരോപണം ഉന്നയിച്ചത്. കൊലപാതകത്തില്‍ മംഗലാപുരം എം.പിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചും പ്രസംഗം പരിശോധിക്കാനും വേണ്ടി ബന്ധപ്പെട്ട അധികാരികള്‍ക്ക് അന്ന് പരാതികള്‍ നല്‍കിയിരുന്നു. ഐ.പി.സി 500, 153 കേരള പോലീസ് അക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad