കാസര്‍കോട് (www.evisionnews.co): മഞ്ചത്തടുക്കയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റ് ഗുരുതരം. ഉളിയത്തടുക്ക മഞ്ചത്തടുക്ക ഹൗസിലെ അബൂബക്കറിന്റെ മക്കളായ ഫവാസ് (20), സഹോദരന്‍ ഫയാസ് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഫവാസിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ മഞ്ചത്തടുക്കയിലാണ് സംഭവം. വയറിനും പള്ളയ്ക്കും കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും പരിസരവാസികള്‍ ആദ്യം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment
0 Comments