Type Here to Get Search Results !

Bottom Ad

ക​ന്ന​ഡ ന​ട​നും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു


(www.evisionnews.co) ​​​​​​ക​​​ന്ന​​​ഡ സിനിമകളിലെ നിറസാന്നിധ്യവും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ എം.​​​എ​​​ച്ച്. അം​​​ബ​​​രീ​​​ഷ്(66) അ​​​ന്ത​​​രി​​​ച്ചു. താരത്തിന് ശ്വാ​​​സ​​​ത​​​ട​​​സം അനുഭവപ്പെട്ടതിനെ തുട​​​ർന്നാണ് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചത്. ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കയാണ് അന്ത്യം സംഭവിച്ചത്.

2006ലെ യുപിഎ സ​​​ർ​​​ക്കാ​​​രി​​​ൽ വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വകുപ്പ് കെെകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് കാ​​​വേ​​​രി ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര ട്രൈ​​​ബ്യൂ​​​ണ​​​ൽ വി​​​ധി വന്നതിനെ തുടർന്ന് പ്ര​​​തി​​​ഷേ​​​ധസൂചകമായി മന്ത്രിപദം രാജിവച്ചു. മൂ​ന്നു ത​വ​ണ ലോ​ക്സ​ഭാം​ഗ​യി​​​ൽ മാ​ണ്ഡ്യ​യെ പ്രതിനിധീകരിച്ച അംബരീഷ് സി​​​ദ്ധ​​​രാ​​​മ​​​യ്യ മ​​​ന്ത്രി​​​സ​​​ഭ​​​യിലും മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. പാ​​​ർ​​​പ്പി​​​ട മ​​​ന്ത്രി​​​യാട്ടാണ് സംസ്ഥാന മന്ത്രിസഭയിൽ അം​​​ബ​​​രീ​​​ഷ് സേവനം അനുഷ്ഠിച്ചത്. ഭാ​​​ര്യ: സുമലത (നടി), മ​​​ക​​​ൻ: അ​​​ഭി​​​ഷേ​​​ക് ഗൗ​​​ഡ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad