കോട്ടയം (www.evisionnews.co): കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്തിരുന്നു. ഇതില്‍ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് വിലയിരുത്തപ്പെട്ടത്.
അറസ്റ്റ് അനിവാര്യമാണെന്ന നിലപാടാണ് അന്വേഷണ സംഘം മുന്നോട്ടു വെയ്ക്കുന്നത് എന്നാണ് വിവരം. ബിഷപ്പിന്റെ അറസ്റ്റിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായും വിവരമുണ്ട്. ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയില്‍ കൂടുതല്‍ പൊലീസ് സേനയെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിന്യസിക്കും. അറസ്റ്റുണ്ടായാല്‍ ഉയരാന്‍ ഇടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണിത്. വ്യാഴാഴ്ച രാവിലെ 11 മണിയ്ക്കാണ് ബിഷപ്പിനോട് വീണ്ടും ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Post a Comment
0 Comments