കാസര്‍കോട് (www.evisionnews.co): രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന പെരഡാല സുന്നി വെല്‍ഫെയര്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തിന് ചെലവാകുന്ന തുക കന്യപ്പാടിയിലെ അയ്യൂബ് എന്ന യുവാവിന്റെ ചികിത്സാ ചെലവിലേക്കായി നീക്കിവെക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പെട്ട യുവാവ് ഇത് വരേയും ആശുപത്രി വിട്ടിട്ടില്ല. ലക്ഷങ്ങളാണ് ഇതുവരെ ചികിത്സയ്ക്കായി ചെലവായത്.
അയല്‍ നാട്ടുകാരനാണെങ്കിലും സുന്നീ വെല്‍ഫെയര്‍ ട്രസ്റ്റിലെ പല അംഗങ്ങള്‍ക്കും സുപരിചിതനായ അയ്യൂബിന് വേണ്ടി തങ്ങളുടെ അധ്വാനത്തില്‍ നിന്നും ചെറിയ ഒരു വിഹിതം സ്വരൂപിക്കാന്‍ കൈകോര്‍ക്കുകയാണ് സുന്നി വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളും. തീരുമാന യോഗത്തില്‍ പ്രസിഡണ്ട് ഇഖ്ബാല്‍ പാലത്ത് അധ്യക്ഷത വഹിച്ചു. പി.സി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഷംസുദ്ധീന്‍ കൈക്കമ്പം, പി.സി അബ്ബാസ്, ടി.പി ഹനീഫ, പി.സി ഇര്‍ഷാദ് റഫീഖ് സഅദി സംബന്ധിച്ചു.

Post a Comment
0 Comments