കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് ജില്ലയിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിനെ തുടര്‍ന്നു മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചിന്റെ ഭാഗമാകണമെന്നും പൊലീസുകാരുടെ അവകാശങ്ങളും അനൂകൂല്യങ്ങളും സഹായങ്ങളും സര്‍ക്കാറിന്റെ ഔദാര്യങ്ങളാണെന്നുമുള്ള കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുസ്്‌ലിം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കാലകാലങ്ങളിലായി സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് വ്യാഖ്യാനിച്ച് സര്‍ക്കുലര്‍ നല്‍കിയ ജില്ലാ പൊലീസ് മേധാവി സര്‍ക്കാര്‍ ജീവനക്കാരെയും സര്‍വീസ് സംഘടനകളെയും അപമാനിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജീവനക്കാരുടെ ശമ്പളം സര്‍ക്കാറിലേക്ക് കണ്ടെത്തുന്നതിന് നേരായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിനും പകരം ഭീഷണിയുടെ സ്വരത്തില്‍ ജീവനക്കാരെ സമീപിക്കുന്നത് ശരിയല്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, എ.ജി.സി ബഷീര്‍, അസീസ് മരിക്ക, വി.പി അബ്ദുല്‍ ഖാദര്‍, കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment
0 Comments