Type Here to Get Search Results !

Bottom Ad

ചേരൂരില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 
കാസര്‍കോട് (www.evisionnews.co): ചേരൂരില്‍ കളിക്കുന്നതിനിടെ പുഴയില്‍വീണ പന്തെടുക്കാന്‍ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ ഡി.എം അബ്ദുല്‍ ഖാദറിന്റെയും ആരിഫയുടെയും മകന്‍ ഡി.എം ആഷിഖാ (20) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. 
 
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖ് ഒഴുക്കില്‍പെടുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad