Type Here to Get Search Results !

Bottom Ad

ദുബൈ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി: എ.ജി.എ റഹ്മാന്‍ പ്രസി, ഷബീര്‍ കൈതക്കാട് ജന. സെക്ര.


ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം അല്‍ ബറഹ കെ.എം.സി.സി ഹാളില്‍ നടന്നു. എ.ജി.എ റഹ്മാന്റെ അധ്യക്ഷതയില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തോട്ടി ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ മുനീര്‍ പി. ചെര്‍ക്കള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 
യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി, ജില്ലാ ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, ഹസൈനാര്‍ ബീജന്തടുക്ക, റഷീദ് ഹാജി കല്ലിങ്കാല്‍, ഇസ്മായില്‍, ടി.ആര്‍ ഹനീഫ്, മഹമൂദ് ഹാജി പൈവളിക, ടി.കെ.സി ഖാദര്‍ ഹാജി, സി. മുനീര്‍, എന്‍.പി ഹമീദ് ഹാജി, ഷഹനാസലി തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹ്്മാന്‍ മാവിലാടം, ഷാഫി ഈസ്റ്റ് എളേരി, അബ്ദുല്‍ റഹ്്മാന്‍ പടന്ന സംസാരിച്ചു.
ഭാരവാഹികള്‍: എ.ജി.എ റഹ്്മാന്‍ (പ്രസി), മുനീര്‍ ഒ.ടി തങ്കയം, റഫീഖ് പടന്ന, ഷുക്കൂര്‍ മാടക്കാല്‍, റഫീഖ് എ.സി കാടങ്കോട്, ഇഖ്ബാല്‍ എന്‍.പി വള്‍വക്കാട് (വൈസ് പ്രസി), ഷബീര്‍ കൈതക്കാട് (ജന. സെക്ര), സലാം വലിയപറമ്പ് (വര്‍കിം. സെക്ര), ഖാദര്‍ അഴീക്കല്‍, സുലൈമാന്‍ എ.ജി. വടക്കുമ്പാട്, ഷരീഫ് ഇ.കെ.സി കൈതക്കാട്, അനീസ് പി.കെ.സി വെസ്റ്റ് എളേരി, ഫാസില്‍ പി.പി പടന്ന, ഷാഫി കോട്ടപ്പുറം (സെക്ര), ഷരീഫ് ചന്തേര (ട്രഷ).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad