കാസര്‍കോട് (www.evisionnews.co): ബേക്കല്‍ കോട്ടിക്കുളത്ത് മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. കോട്ടിക്കുളം മാളിക വളപ്പിലെ പരേതനായ നാരായണന്‍- നാരായണി ദമ്പതികളുടെ മകന്‍ ദിനേശനാ (47)ണ് ശനിയഴ്ച പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്. പാലക്കുന്നിലെ വാടക വീട്ടില്‍ നിന്നും കടലില്‍ പോകാന്‍ കോട്ടിക്കുളത്തേക്ക് നടന്നുവരുമ്പോഴാണ് രജിസ്ട്രേഷന്‍ പോലും നടത്താത്ത കാറിടിച്ചത്. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment
0 Comments