മേല്‍പറമ്പ് (www.evisionnews.co): ശക്തമായ തിരമാലയില്‍പ്പെട്ട് തോണി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മേല്‍പറമ്പിലെ ജലീല്‍ (28), കീഴൂര്‍ സ്വദേശികളായ അബ്ദുര്‍ റഹ്മാന്‍ (40), അഷ്റഫ് (32), മന്‍സൂര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കീഴൂര്‍ പടിഞ്ഞാറിലെ സ്രാങ്ക് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് കാസര്‍കോട് കസബ കടപ്പുറത്ത് ശനിയാഴ്ച ഉച്ചയോടെ അപകടത്തില്‍പെട്ടത്. തോണിയുടെ എഞ്ചിനും വലകളും നഷ്ടപ്പെട്ടു. വലകള്‍ക്കും തോണിക്കും കൂടി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments