തൃക്കരിപ്പൂര്‍ (www.evisionnews.co): നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. 17നു ആരംഭിക്കുന്ന മത്സരത്തില്‍ ജില്ലാ ടീമിനെ ഉദിനൂരിലെ ആകാശ് രവി നയിക്കും. കൈകോട്ടുകടവിലെ എം.പി അഹമ്മദ് സാബിഹാണ് വൈസ് ക്യാപ്റ്റന്‍. പതിനെട്ട് അംഗ ടീമിനെയാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
ടീം അംഗങ്ങള്‍: എസ്. ആഷിശ്, ടി.വി ജയന്‍ (ഗോള്‍കീപ്പര്‍), കെ.വി അഷ്‌കര്‍, എം മുബഷിര്‍, എം. അതുല്‍ ഗണേഷ്, എ. അസില്‍ രാജ്, പി.കെ വിഷ്ണു, അശ്വിന്‍ കൃഷ്ണ (ഡിഫന്റര്‍), എം.പി അഹമ്മദ് സ്വാബിഹ്, ആകാശ് രവി, പി.കെ ഹരിമുരളി, എം. മുഹമ്മദ് അംജദ്, കെ. വിഷ്ണു പ്രസാദ് (മിഡ്ഫീല്‍ഡര്‍), കെ. അക്ഷയ് മണി, യു. ജോതിഷ്, എസ്. അതുല്‍ ദേവ്, എ.ജി മുഹമ്മദ് ഷിഹാബ്, അജ്മല്‍ എ. അക്ബര്‍, (ഫോര്‍വേര്‍ഡ്), റിസര്‍വ് താരങ്ങള്‍ സി.വി അജയ്, ഹസന്‍ സമല്‍, കെ. അശ്വിന്‍, എ. ജിനീഷ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. മുന്‍ കേരള പൊലീസ് ടീം കോച്ച് പി. കുഞ്ഞികൃഷ്ണനാണ് ജില്ലാ ജൂനിയര്‍ ടീം കോച്ച്, എ.കെ രതീഷ് ബാബു ബേഡകം ടീം മാനേജറും മുഹമ്മദ് ടീം ഫിസിയോയുമാണ്.

Post a Comment
0 Comments