Type Here to Get Search Results !

Bottom Ad

ദളിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്: കേന്ദ്ര സര്‍വകലാശാലയുടെ നടപടിക്കെതിരെ എഫ്.ബി പോസ്റ്റിട്ട വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍

 
പെരിയ (www.evisionnews.co): ദളിത് വിദ്യാര്‍ത്ഥിയെ നിസാര കാരണത്തിന് അറസ്റ്റ് ചെയ്യാനിടയാക്കിയ പെരിയ കേന്ദ്ര സര്‍വകശാലയുടെ നടപടിക്കെതിരെ പോസ്റ്റിട്ട ഇംഗ്ലീഷ് വകുപ്പ് മേധാവിക്ക് സസ്പെന്‍ഷന്‍. കേന്ദ്ര സര്‍വകാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെയാണ് ഈമാസം ആദ്യത്തില്‍ വൈദ്യുതി ഉപകരണത്തിന്റെ മൂടി പൊട്ടിച്ചുവെന്ന പേരില്‍ ഹോസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി സര്‍വകശാല അറസ്റ്റിലാക്കി ലോക്കപ്പിടിച്ചത്. 
 
ഇതിനെതിരെയാണ് ആഗസ്റ്റ് 11ന് കേന്ദ്ര സര്‍വകശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വകുപ്പ് മേധാവിയായിരുന്ന ഡോ. പ്രസാദ് പന്ന്യനാണ് എഫ്.ബിയില്‍ പോസ്റ്റിട്ടത്. ഇത് കുറ്റമായി കണ്ടാണ് പ്രസാദ് പന്ന്യനെ സാഹിത്യ പഠന മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍വകശാല അധികൃതര്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. നിസാര കാര്യത്തിനാണ് തന്റെ ശിഷ്യനെ ആകാരണമായി ജയിലിലിട്ടതെന്നാണ് പോസ്റ്റില്‍ പന്ന്യന്‍ കുറ്റപ്പെടുത്തുന്നത്. അടുത്തിടെ നാഗരാജുവിന്റെ മാതാവ് മരിച്ചിരുന്നു. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് നാഗരാജുവിനെ പൊലിസ് അറസ്റ്റു ചെയ്തത്. അവന് കിട്ടേണ്ട ഫെലോഷിപ്പ് പോലും കൃത്യമായി കിട്ടാതെ സാമ്പത്തികമായും മാനസികമായും പീഡനത്തിനിരയാക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് പന്ന്യന്റെ പോസ്റ്റ്.




Post a Comment

0 Comments

Top Post Ad

Below Post Ad