കാസര്‍കോട് (www.evisionnews.co): ബേവിഞ്ച സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ സിനാന്‍ അബ്ദുല്‍ഖാദര്‍ (എയര്‍ലൈന്‍സ്) ക്രിക്കറ്റ് രഞ്ജി ടീമില്‍ സെലക്ഷന്‍ നേടി. കഴിഞ്ഞ ആറു വര്‍ഷത്തോളം കര്‍ണാടക സ്റ്റേറ്റില്‍ കര്‍ണാടക പ്രിമിയര്‍ ലീഗിനു (കെ.പി.എല്‍) വേണ്ടിയും വള്‍ച്ചേഴ്‌സ്, സ്വാസ്തിക്, ബി.യു.സി.സി, ജവാന്‍സ് സീനിയര്‍ ലീഗ് (കെ.എസ്.സി.എ) തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചു. സെപ്തംബര്‍ ഒമ്പതിന് ഗുജറാത്തില്‍ നടക്കുന്ന രഞ്ജി ട്രോഫിക്കുള്ള മത്സരത്തില്‍ സിനാന്‍ മിസോറാമിനു വേണ്ടി കളിക്കും. ജലീല്‍ എയര്‍ലൈന്‍സിന്റെയും സഫിയയുടെയും മകനാണ്.

Post a Comment
0 Comments