മുംബൈ (www.evisionnews.co): ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. മുബൈയില്‍ പെട്രോള്‍ വില 90 കടന്നു. പെട്രോളിന് ഇന്ന് 11 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് വര്‍ധിച്ചു. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില 90.08 രൂപയിലും ഡീസല്‍ വില 78.58 രൂപയിലും എത്തി. ഡല്‍ഹിയില്‍ പെട്രോളിന് 82.72 ഉം, ഡീസലിന് 74.02 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 86.06 രൂപയും ഡീസലിന് 79.23 രൂപയുമാണ് വില.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പതിനൊന്ന് തവണയാണ് നികുതി വര്‍ധിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ലിറ്ററിനു രണ്ടുരൂപ കുറച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നടത്തിയ നികുതിവര്‍ധനയിലൂടെ ലക്ഷക്കണക്കിനു കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു. എന്നാല്‍ ഈ തുക സര്‍ക്കാര്‍ തോന്നും പോലെ ചെലവഴിക്കുകയായിരുന്നുന്നെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം കുറ്റപ്പെടുത്തി.

Post a Comment
0 Comments