കണ്ണൂര്‍ (www.evisionnews.co): മുസ്ലിം ലീഗില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നാഷണല്‍ ഓര്‍ഗനൈസറും എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡണ്ടും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ അക്സര്‍ നാറാത്തിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്‍കി. 20 വര്‍ഷക്കാലം പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പാര്‍ട്ടികളെ സംസ്ഥാനത്ത് വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച വ്യക്തിയാണ് അക്‌സര്‍. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ടിന്റെ നയം ശരിയല്ലെന്നും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും അവരുടെ അവകാശങ്ങള്‍ നേടിത്തന്നത് മുസ്ലിം ലീഗാണെന്നും ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ എന്റെ പ്രവര്‍ത്തനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും കൂടുതല്‍ പേര്‍ ലീഗില്‍ ചേരാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം ഷാജി, അബ്ദുല്‍ കരീം ചേലേരി, അന്‍സാരി തില്ലങ്കേരി, ടിപി.പി കാസിം, എം.പി.എ റഹീം, നാറാത്ത് ശാഖാ നേതാക്കളായ പി.പി സുബൈര്‍, കെ.വി അബ്ദുല്ല, എ.പി അബ്ദുല്ല, സൈഫുദ്ദീന്‍ നാറാത്ത്, കെ.കെ ഷിനാജ്, കെ.പി സവാദ്, ടി.പി ഷമീര്‍ സംബന്ധിച്ചു.

Post a Comment
0 Comments