Type Here to Get Search Results !

Bottom Ad

സുബൈദ വധക്കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനായില്ല: രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


കാസര്‍കോട് (www.evisionnew.co): സുള്ള്യ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ചു കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിലെ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനായില്ല. സുള്ള്യ അജ്ജാവര്‍ സ്വദേശി ബാവ അസീസ് എന്ന അബ്ദുല്‍ അസീസ് (30) ആണ് മറ്റൊരു കേസില്‍ സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ അറിയിച്ചു. 

എ.ആര്‍ ക്യാമ്പിലെ എന്‍.കെ മഹേഷ്, ശരത് ചന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മറ്റൊരു കേസില്‍ സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ അസീസിനെ കാഞ്ഞങ്ങാട് സബ് ജയിലില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് കൊണ്ടുപോയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് പ്രതിയെ പോലീസുകാര്‍ കാസര്‍കോട്ടേക്കുള്ള ബസില്‍ കയറ്റിയിരുത്തി. ഇതിനിടെ പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനായി അസീസ് ബസില്‍ നിന്നിറങ്ങി തൊട്ടടുത്ത മതിലിനടുത്തേക്ക് പോവുകയും തുടര്‍ന്ന് മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു. പോലീസ് പ്രതിയെ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. പോലീസുകാര്‍ ഉടന്‍ തന്നെ സുള്ള്യ പോലീസില്‍ വിവരം നല്‍കി. കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തിലും പ്രതിയെ കണ്ടെത്താനായില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad