Type Here to Get Search Results !

Bottom Ad

അമേരിക്കയെ പിടിച്ചുലച്ച് ഫ്ളോറന്‍സ് കൊടുങ്കാറ്റ്: മരണം 15 കടന്നു


വാഷിംഗ്ടണ്‍ (www.evisionnews.co) അമേരിക്കയെ പിടിച്ചുലച്ച് കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ളോറന്‍സ് കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 15 കടന്നു. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്ററാണ് ഫ്ളോറന്‍സിന്റെ വേഗത. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും രൂക്ഷമാണ്. അടുത്ത 48 മണിക്കൂര്‍ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കാറ്റഗറി- നാലിലുള്ള ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് നോര്‍ത്ത് കരോളൈനയിലെ വില്‍മിംഗ്ടണിനു സമീപത്തുള്ള റൈറ്റ്സ്വില്‍ ബീച്ചില്‍ ആഞ്ഞടിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടം ഫ്ളോറന്‍സിനെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. ഇതിന്റെ ഭാഗമായി തീരദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചിരുന്നു. പതിനേഴു ലക്ഷം പേരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ന്യൂബേണ്‍ നഗരത്തില്‍ വീടുമാറാത്ത 200ല്‍ അധികം പേരെ പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടത്തി. 4,000 നാഷണല്‍ഗാര്‍ഡുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad