കാസർകോട് (www.evisionnews.co): പണ്ഡിതനും സർവ്വാദരണീയനുമായ ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന്റെ കാരണമറിയാൻ പൊതു സമൂഹം കാത്തിരിക്കുകയാണെന്നും ഇരുട്ടിൽ തപ്പിയ അന്വേഷണത്തിനൊടുവിൽ അവാസ്തവ റിപ്പോർട്ട് സമർപ്പിച്ച സി.ബി.ഐ ജനങ്ങൾക്കിടയിൽ വിശ്വാസം നഷ്ടപ്പെട്ട കേസന്വേഷണ ഏജൻസിയായി മാറിയിരിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ.സുബൈർ അഭിപ്രായപ്പെട്ടു.
ഖാസി കേസിൽ കുരുടൻ ആനയെ കണ്ട അവസ്ഥയാണ് അന്വേഷണ സംഘത്തിൽ നിന്നുണ്ടായതെന്നും നീതി തേടിനടത്തുന്ന പോരാട്ടങ്ങൾക്ക് യൂത്ത് ലീഗിന്റെ പിന്തുണ എന്നുമുണ്ടാകുമെന്നും സുബൈർ ഉറപ്പു നൽകി. ഖാസി കേസിൽ സി.ബി.നിലപാടിനെതിരെ നടത്തുന്ന സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഷ്റഫ് ഇടനീർ, ജനറൽ സെക്രട്ടറി ടി.ഡി.കബീർ, മണ്ഡലം പ്രസിഡണ്ട് സഹീർ ആസിഫ്, ജനറൽ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗർ, മുനിസിപ്പൽ പ്രസിഡണ്ട് ഹക്കിം അജ്മൽ സംബന്ധിച്ചു.

Post a Comment
0 Comments