കാസര്‍കോട് (www.evisionnews.co): സ്വകാര്യ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിക്കോലിലെ ഹമീദാ (48) ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബേഡകത്തെ വീട്ടുവളപ്പില്‍ വിറക് വെട്ടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹമീദിനെ ഉടന്‍ തന്നെ ബേഡകത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുന്‍കാല വോളിബോള്‍ താരം കൂടിയാണ് ഹമീദ്. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ പരേതനായ അബ്ദുല്‍ ഖാദര്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ബഷീര്‍, സീനത്ത്, ഷിഫാന, ബാസിത്ത് (നാലുപേരും കുണ്ടംകുഴി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, മജീദ്, അബ്ബാസ്, ആയിഷ, ആമിന, ഖദീജ, പരേതയായ മറിയ.

Post a Comment
0 Comments