കാസര്‍കോട് (www.evisionnews.co): കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17കാരിയെ കാണാതായി പരാതി. ദേലംപാടി ബോള്‍ത്താജെയിലെ പെണ്‍കുട്ടിയെയാണ് കാണാതായത്. നേരത്തെ പഠിച്ചിരുന്ന മുള്ളേരിയയിലെ ടൂട്ടോറിയല്‍ കോളജിലേക്ക് പോയതായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment
0 Comments