Type Here to Get Search Results !

Bottom Ad

നരേന്ദ്ര മോദിക്ക് യു.എന്‍ പരിസ്ഥിതി അവാര്‍ഡ്


ന്യൂഡല്‍ഹി (www.evisionnews.co): ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി അവാര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ഹനായി. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നല്‍കിയ നേതൃത്വം പരിഗണിച്ചും 2022ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പിന്റെയും പേരിലാണ് അവാര്‍ഡ്. നേരത്തെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യു.എന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

ലോക പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ആറു പ്രമുഖ വ്യക്തികള്‍ക്കാണ് യു.എന്നിന്റെ പരമോന്നത ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്. പുനരുപയുക്ത ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. പുതിയ കാലഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കാണ് അവാര്‍ഡെന്ന് യു.എന്‍ അറിയിച്ചു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്ക്രോക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad