Type Here to Get Search Results !

Bottom Ad

ശബരിമല സ്ത്രീപ്രവേശനം: കോടതിവിധിക്കെതിരെ തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍


(www.evisionnews.co) ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു വിധി. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധി. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുമ്പു തന്നെ ശബരിമലയില്‍ ആചാരങ്ങള്‍ നിലനിന്നിരുന്നു. അതു സംരക്ഷിക്കപ്പെടണമെന്നും നേതാക്കള്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളത്തില്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad