കാസര്‍കോട് (www.evisionnews.co): കേരള സര്‍ക്കാരിനെയും കേരള യൂണിവേഴ്‌സിറ്റിയെയും കബളിപ്പിച്ച് നിയമ വിരുദ്ധമായി ഇരുപതു ലക്ഷംരൂപ ഡിയര്‍നെസ്സ് റീലിഫായി തട്ടിയെടുത്ത സംഭവത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാറിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കേന്ദ്ര സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ വി. ശശിധരന്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരള ഡിജിപി ക്കും പരാതി നല്‍കി.
കേരള കേന്ദ്ര സര്‍വകലാശാലയും കേരള സര്‍വകലാശാലയും യൂജിസിയും വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകള്‍ അനുസരിച്ച് ഡോ. ജി. ഗോപകുമാര്‍ ബോധപൂര്‍വം നിയമ വിരുദ്ധമായി എകദേശം ഇരുപതുലക്ഷം രൂപ സര്‍ക്കാര്‍ പണം അനധികൃതമായി കൈപ്പറ്റിയതായി സംശയാതീതമായി തെളിയുന്നതിനാല്‍ അന്വേഷണം നടത്തി ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജി. ഗോപകുമാര്‍ നിന്ന് കൈപ്പറ്റിയ 20ലക്ഷത്തോളം രൂപ പലിശ സഹിതം ഈടാക്കണമെന്നും സ്വന്തം പെന്‍ഷന്‍ അതോറിറ്റിയായ സര്‍വകലാശാലയോട് മാപ്പര്‍ഹിക്കാത്ത വിശ്വാസ വഞ്ചന കാണിച്ച വിസിയുടെ പെന്‍ഷന്‍ റദ്ദാക്കണമെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments