മണിപ്പൂര്‍ (www.evisionnews.co): വാഹന മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു. പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ജനക്കൂട്ടം നിയമം കൈയ്യിലെടുത്തത്. അതേസമയം ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. 26കാരനായ ഫാറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. ഇയാളെ ജനങ്ങള്‍ കൈയ്യേറ്റം ചെയ്യുമ്പോള്‍ നോക്കിനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്താവുകയായിരുന്നു.
വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് ഫാറൂഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി തല്ലിയത്. ഫാറൂഖ് സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. ഫാറൂഖിനോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അവശനയായ യുവാവ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്.

Post a Comment
0 Comments