ന്യൂഡല്‍ഹി (www.evisionnews.co): ആധാര്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ സമര്‍പ്പിച്ച ആധാര്‍ വിവരങ്ങള്‍ തിരിച്ച് നല്‍കാന്‍ ഇടപാടുകാര്‍ ആവശ്യപ്പെട്ടാല്‍ അത് നിരാകരിക്കാനാവില്ല. ബാങ്കുകളോടും, ഇന്‍ഷുറന്‍സ്-മ്യൂചല്‍ ഫണ്ട്-ടെലികോം കമ്പനികളോടും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഇടപാടുകാര്‍ നടത്തിയേക്കാം. ബാങ്ക് അക്കൗണ്ട്, ഫോണ്‍ കണക്ഷന്‍, സ്‌കൂള്‍ പ്രവേശനമടക്കുമുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്‌ക്കൊന്നും ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ മുമ്പ് നല്‍കിയ വിവരം എന്തു ചെയ്യുമെന്നതിനെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ നേരത്തെ നല്‍കിയ ആധാര്‍ രേഖകള്‍ ഇടപാടുകാര്‍ തിരിച്ചു ചോദിക്കുകയോ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അധികൃതര്‍ സമമര്‍ദ്ദത്തിലാകും. എന്നാല്‍ ഇതിനായി മറ്റു ഐഡി തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഏറെ വിവാദമായ ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ വിധിപറഞ്ഞ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അതേസമയം നിയന്ത്രണങ്ങളോടെ ആധാര്‍ ആകാമെന്നും വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments