കാസര്‍കോട് (www.evisionnews.co): വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് സുള്ള്യയിലെ എ.കെ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.15 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാസര്‍കോട് നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചയോടെയാണ് തീയണച്ചത്. ടണ്‍ കണക്കിന് കൊപ്രകളും ഉപകരണങ്ങളുമടക്കമുള്ളവയും കത്തിനശിച്ചു. യോഗേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പത്തു ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ അരണ്‍, ലീഡിംഗ് ഫയര്‍മാന്‍ സതീഷ്, ഫയര്‍മാന്മാരായ സജിത്ത്, സജീഷ്, അനീഷ്, ലിബിന്‍, റോയി, ഷഹാദ്, ശ്യാംജിത്ത്, ഹോംഗാര്‍ഡുമാരായ ഗോപാലകൃഷ്ണന്‍, രാജന്‍, ഡ്രൈവര്‍ പ്രസീത് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് തീയണച്ചത്.

Post a Comment
0 Comments