ഷാര്‍ജ (www.evisionnews.co): പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2018-21 വര്‍ഷത്തേക്കുള്ള ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. അസീസ് കോട്ടികുളത്തിന്റ അധ്യക്ഷതയില്‍ കെ.എം.സി.സി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സക്കീര്‍ കുമ്പള ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, വൈ. പ്രസിഡണ്ട് അബ്ദുല്ല കമാംപാലം, സെക്രടറി ഹനീഫ് ഇല്യാസ, ഹനീഫ ബേക്കല്‍, ഷാഫി തച്ചങ്ങാട് പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ എ.പി.കെ നസീബ്, നിരീക്ഷകരായ മുഹമ്മദ് മണിയനൊടി, ഷരീഫ് പൈക്ക തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: പി.കെ താഹ ചെമ്മനാട് (പ്രസി), ഹനീഫ് ബേക്കല്‍, അബ്ബാസ് മാങ്ങാട്, അബ്ദുല്ല ബേക്കല്‍, എം.പി.കെ പള്ളങ്കോട് (വൈസ്. പ്രസി), ഷാഫി തച്ചങ്ങാട് (ജന. സെക്ര), ഖാദര്‍ പാലോത്ത്, ബഷീര്‍ മാണിയൂര്‍, നാസര്‍ കല്ലിങ്കാല്‍, ഹസന്‍ ബാവ (ജോ. സെക്ര), അസീസ് കോട്ടിക്കുളം (ട്രഷ).

Post a Comment
0 Comments