ന്യൂഡല്‍ഹി (www.evisionnews.co) : വ്യാജ വാര്‍ത്തകള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു വേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സാപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പേരില്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് വാട്‌സാപ്പ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്‌സാപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് നിയമനം നടത്തിയിരിക്കുന്നത്.
Post a Comment
0 Comments