Type Here to Get Search Results !

Bottom Ad

കന്യാസ്ത്രിക്ക് പിന്തുണയറിയിച്ച് പ്രകടനം; നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു

uploads/news/2018/09/250864/joy.jpg

കോഴിക്കോട് (www.evisionnews.co): കന്യാസ്ത്രിക്ക് നീതി ആവശ്യപ്പെട്ട് കോഴിക്കോട് മിഠായി തെരുവില്‍ പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു. പുതുക്കി പണിത ശേഷം വാഹനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മിഠായി തെരുവില്‍ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് ജോയ് മാത്യുവും സാമൂഹ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ തെരുവിലേയ്ക്ക് കയറിയത്. തടയാന്‍ ശ്രമിച്ച പോലീസിനെയും വകവെയ്ക്കാതെയായിരുന്നു പ്രകടനം.

ഇതോടെ അതിക്രമിച്ചു കയറിയതിനും, സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും 149, 147 വകുപ്പുള്‍ പ്രകാരം ജോയ് മാത്യുവിനും കണ്ടാലറിയാവുന്ന 100 പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തെരുവില്‍ സാസ്‌കാരിക കൂട്ടായ്മകളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ ഈതെരുവ് ഞങ്ങളുടേത് കൂടെയാണെന്ന മുദ്രാവാക്യമുയര്‍ത്തി മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനം നടത്തിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീക്ക് നീതിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടയ്മ പ്രകടനം നടത്തിയത്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad