തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂരിലെ ആദ്യത്തെ സമ്പൂര്‍ണ അംഗീകൃത യൂനാനി ആന്റ് ഹിജാമ ചികിത്സാ കേന്ദ്രമായ മെഡിസിന യൂനാനി സെന്റര്‍ തൃക്കരിപ്പൂരിലെ തങ്കയം ആംസ് വെല്‍നസ് ഹബ്ബില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തു വര്‍ഷത്തിലധികമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിസിന ഗ്രൂപ്പിന്റെ നാലാമത് ബ്രാഞ്ചാണ് തൃക്കരിപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
നടുവേദന, മുട്ടുവേദന, അസ്തി, ഞരമ്പ് സംബന്ധമായ വിട്ടുമാറാത്ത വേദനകള്‍, അലര്‍ജി, ആസ്ത്മ, മൈഗ്രെയിന്‍, വെള്ളപ്പാണ്ട്, സോറിയാസിസ്, വിവിധയിനം കരള്‍ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, മദ്യാപാനാസക്തി തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചികില്‍സയാണ് യൂനാനിയിലുള്ളതെന്ന് ആംസ് വെല്‍നസ് ഹബ്ബ് എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ. ഹാഫിസ് നബീല്‍ പറഞ്ഞു. മെഡിസിന ഗ്രൂപ്പ് എംഡി ഡോ. അബ്ദുല്‍ വഹാബ്, ഡോ. മിസ്ഹബ്, ഡോ. റൈഹാനത്ത് എന്നിവരുടെ സേവനങ്ങളും മെഡിസിനയില്‍ ലഭ്യമാവും.
ഹിജാമ (കൊമ്പ് വെക്കല്‍) ചികിത്സയുടെ സ്വകാര്യ മേഖലയിലെ ജില്ലയിലെ ആദ്യത്തെ അംഗീകൃത കേന്ദ്രമാണിത്. കൂടാതെ കപ്പിംഗ് തെറാപ്പി, ഫസദ് തെറാപ്പി, ലീച്ച് തെറാപ്പി, വെല്‍നസ് തെറാപ്പി, ബ്യൂട്ടി തെറാപ്പി തുടങ്ങിയ ചികില്‍സാ സംവിധാനങ്ങളും മെഡിസിനയില്‍ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ, തങ്കയം വാര്‍ഡ് മെമ്പര്‍ നളിനി, സി.ടി അബ്ദുല്‍ ഖാദര്‍, ഡോ. മിസ്ഹബ്, ഡോ. റൈഹാനത്ത് സംബന്ധിച്ചു.

Post a Comment
0 Comments