Type Here to Get Search Results !

Bottom Ad

തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു

 
 
(www.evisionnews.co) ശബരിമല സ്ത്രീപ്രവേശനം വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. ശിവസേന ഇക്കാര്യം മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചു. വിവിധ ജില്ലകളില്‍ കനത്ത മഴ പെയുന്നതിനുള്ള സാഹചര്യം പരിഗണിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് ശിവസേന അറിയിച്ചിരുന്നത്. അതേസമയം സുപ്രീം കോടതി വിധിയോട് വിയോജിപ്പ് തന്നെയെന്ന് ശിവസേന അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുമെന്നും ശിവസേന വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad