ദേശീയം (www.evisionnews.co): രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ ഇന്ധനവില ഉയരുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചായി 43 ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യത്തില്‍ റിക്കോഡ് ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഒരുകാരണവശാലും ഇന്ധന വില കുറയ്ക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. വില കുറച്ചാല്‍ രൂപയുടെ മൂല്യം ഇനിയും തകരും വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതിനു പുറമെ ധനക്കമ്മി ഉയരുമെന്നും കേന്ദ്രം പറയുന്നു.
ബന്ദ് നടന്ന ഇന്നലെ ലിറ്ററിന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും വീതമാണ് വര്‍ധിപ്പിച്ചത്. ഇന്ന് 15 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.95 രൂപയും ഡീസല്‍ 79.95 രൂപയുമായി. മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ പെട്രോള്‍ ഇതാദ്യമായി 90 കടന്നു. ഇതോടെ മറാഠ്വാഡ മേഖലയിലെ പര്‍ഭണിയില്‍ പെട്രോളിന് ലിറ്ററിന് 90.12 രൂപയാണ് വില. ജനങ്ങള്‍ ഇന്ധനവില വര്‍ധന കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് കേന്ദ്രത്തിന്റെ വില കുറയ്ക്കുന്നതിന് സാധിക്കില്ലെന്ന വിശദീകരണമെന്നത് ശ്രദ്ധേയമാണ്. ഇന്ധന വില കുറച്ചാല്‍ രൂപയുടെ മൂല്യം തകരുമെന്ന് പറയുന്ന കേന്ദ്രം നിലവിലെ രൂപയുടെ തകര്‍ച്ച തടയുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.

Post a Comment
0 Comments