Type Here to Get Search Results !

Bottom Ad

പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന അധികാരികളെ സര്‍ക്കാര്‍ ചെലവില്‍ വിലസാന്‍ അനുവദിക്കില്ല: എം.പി നവാസ്


കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന പിണറായി സര്‍ക്കാറിലെ രണ്ടാമന്‍ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ള അധികാരി വര്‍ഗത്തെ പുറത്തിറങ്ങി വിലസാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനം ഉറപ്പുവരുത്തുക, സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയായി അപ്‌ഗ്രേഡ് ചെയ്യുക, യുജി, പിജി, സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങളുന്നയിച്ച് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോളിടെക്‌നിക്ക് ഐ.ടി.ഐ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുക, എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ പ്രവേശനത്തിന് ഈടാക്കുന്ന കോഴ നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം വിജിലന്‍സിന് കീഴില്‍ രൂപീകരിക്കുക, എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക, മെഡിക്കല്‍ ഡെന്റല്‍ പ്രവേശന പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ച് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകളകറ്റുക, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു.
മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, സംസ്ഥാന കമ്മിറ്റിയംഗം ഉസാമ പള്ളങ്കോട്, മുഹമ്മദ് കുത്തി ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സി.ഐ ഹമീദ്, അനസ് എതിര്‍ത്തോട്, സിദ്ധീഖ് മഞ്ചേശ്വരം, സര്‍ഫ്രാസ് ചളിയംകോട്, റമീസ് ആറങ്ങാടി, സവാദ് അംഗടിമുഗര്‍, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, ഉനൈസ് ചിത്തിരി, സൈഫുദ്ധീന്‍ കുന്നുകൈ സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad