Type Here to Get Search Results !

Bottom Ad

റോഡിന്റെ ശോച്യാവസ്ഥ: മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട് (www.evisionnews.co): കുമ്പള- അണങ്കൂര്‍ ദേശീയപാതയില്‍ പലയിടത്തായി വലിയ കുഴികള്‍ രൂപപ്പെട്ടത് സംബന്ധിച്ച് മന്ത്രിയുടെ അടിയന്തിര ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഇഖ്‌വാന്‍സ് അടുക്കത്ത്ബയല്‍ നിവേദനം നല്‍കി. ഈ അടുത്തായി ദേശീയ പാതയില്‍ നടന്ന അപകടങ്ങളെക്കുറിച്ചും അതില്‍ പൊലിഞ്ഞ് ജീവനുകളെ കുറിച്ചും സ്വന്തം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് സാധനം വാങ്ങാന്‍ പോകുമ്പോള്‍ കുഴിയില്‍ വീണ് കാര്‍ നിയന്ത്രണംവിട്ട് ലോറിയിടിച്ച് മരിച്ച യുവാവ് സജീറിന്റെ മരണത്തെ കുറിച്ചും ഇഖ്‌വാന്‍സ് പ്രസിഡണ്ട് അയച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad